കോട്ടയം.ഇന്നോ നാളയോ കെ-സ്വിഫ്റ്റ് ബസ് കോട്ടയം ഡിപ്പോയില്‍ എത്തും. അനുവദിച്ചിട്ട് ദിവസങ്ങളായിരുന്നെങ്കിലും പെര്‍മിറ്റ് ലഭിക്കുന്നതിലെ തടസമാണ് വൈകാന്‍ കാരണമായത്. കോട്ടയം- ബംഗളുരു സര്‍വീസാണ് നടത്തുക. ഭൂരിഭാഗം ജില്ലകളിലെല്ലാം സ്വിഫ്റ്റ് സര്‍വീസ് ആരംഭിച്ചപ്പോഴും കോട്ടയം കാത്തിരിപ്പിലായിരുന്നു.
നിലവില്‍ കോട്ടയം വഴി നാലു ബസുകളാണ് ബംഗളുരുവിലേയ്ക്ക് കെ.എസ്.ആര്.ടി.സി സർവീസ് നടത്തുന്നത് . കോട്ടയത്ത് നിന്ന് നിലവിലുള്ള ബംഗളുരു സര്‍വീസ് സൂപ്പര്‍ ഡീലക്സ് വിഭാഗത്തിലുള്ളതാണ്. 818 രൂപയാണ് ചാര്‍ജ്. തിരുവനന്തപുരത്തു നിന്നു വരുന്ന മള്‍ട്ടി ആക്സില്‍ എ.സിയില്‍ 1197 രൂപയും പത്തനംതിട്ടയില്‍ നിന്നു വരുന്ന സ്വിഫ്റ്റ് എ.സിയില്‍ 1091 രൂപയുമാണ് നിരക്ക്.