വണ്ണപ്പുറം: മദ്യപിച്ചെത്തിയവര്‍ വനിതകള്‍ ഉള്‍പ്പെടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലില്‍ അതിക്രമം കാണിച്ചതായി പരാതി.വണ്ണപ്പുറം പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള ഹോട്ടലില്‍ ബുധനാഴ്ച്ച രാവിലെ 9.30നോടെയാണ് സംഭവം. ഇത് സംബന്ധിച്ച് സ്ഥാപന ഉടമ കാളിയാര്‍ പൊലീസില്‍ പരാതി നല്കി.
വ്യാപാര സ്ഥാപനത്തിലെത്തിയുള്ള ഇത്തരം പ്രവര്‍ത്തികള്‍ക്ക് എതിരെ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് ബാബു കുന്നത്തുശ്ശേരില്‍, ജനറല്‍ സെക്രട്ടറി പി. എ.രാജേഷ്, ട്രഷറര്‍ നൗഷാദ് എന്നിവര്‍ ആവശ്യപ്പെട്ടു