‘എന്റെ കേരളം’ മെഗാ മേളയ്ക്ക് ആവേശം നിറച്ച് ഫ്ലാഷ് മോബ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മെഗാ പ്രദർശന വിപണന മേളയുടെ പ്രചരണത്തിന് അരങ്ങുണർത്തി ഫ്ലാഷ് മോബ്.
ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ രണ്ട് ദിവസങ്ങളിലായാണ്‌ ജില്ലയിലെ വിവിധയിടങ്ങളിൽ
ഫ്ലാഷ് മോബ് അവതരിപ്പിക്കുന്നത്. ചടുലമായ താളത്തിനൊപ്പം നൃത്ത ചുവടുമായി സ്റ്റുഡിയോ 90 ഡാൻസ് ഹബ് കോഴിക്കോട് ടീം ആടി പാടിയപ്പോൾ കാഴ്ചക്കാർക്കും ഫ്ലാഷ് മോബ് ആവേശമായി. വിവിധ കേന്ദ്രങ്ങളിൽ അവതരിപ്പിച്ച ഫ്ലാഷ് മോബ് നിറഞ്ഞ കയ്യടികളോടെയാണ് ആൾകൂട്ടം വരവേറ്റത്.
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മെയ് 10 മുതൽ 16 വരെ തിരൂർ ബോയ്സ് ഹയർ സെക്കൻഡറിയിലും എസ്.എസ് എം പോളിടെക്നിക്ക് കോളജിലുമായി നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥമാണ് ജില്ലയിലെ വിവിധ ഇടങ്ങളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. ഇന്നലെ (മെയ് 05) രാവിലെ കൊണ്ടോട്ടിയിൽ നിന്നാരംഭിച്ച ഫ്ലാഷ് മോബ് വൈകീട്ട് കോട്ടക്കുന്നിൽ അവസാനിച്ചു.
കൊണ്ടോട്ടി,അരീക്കോട്, എടവണ്ണ,നിലമ്പൂർ, മഞ്ചേരി, മലപ്പുറം കോട്ടകുന്ന് ടൂറിസം പാർക്ക് എന്നിവിടങ്ങളിലാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.
സ്റ്റുഡിയോ 90 ഡാൻസ് ഹബ് കോഴിക്കോട് ടീമിലെ അശ്വിൻ, റബിൻ, ബിധു, അർജുൻ, അൽനസനീഷ്, ജിതിൻ, നേഹ, എന്നിവർ ഉൾപ്പെട്ട എട്ട് പേരടങ്ങുന്ന സംഘമാണ് ചുവടുകൾ വെച്ചത്. ഇന്ന് (മെയ് ആറ് ) ചെമ്മാട്, കോട്ടക്കൽ ചങ്കുവെട്ടി, വളാഞ്ചേരി, കുറ്റിപ്പുറം, പൊന്നാനി, പടിഞ്ഞാറെക്കര, തിരൂർ, താനൂർ എന്നിവിടങ്ങളിലും ഫ്ലാഷ് മോബ് അവതരിപ്പിക്കും.
Leave A Reply