ഇന്ത്യയില്‍ കെടിഎം പരിഷ്കരിച്ച 2022 മോഡല്‍ 390 അഡ്വഞ്ചര്‍ അവതരിപ്പിച്ചു. ADV -യുടെ ഏറ്റവും പുതിയ ആവര്‍ത്തനം ഈ വര്‍ഷം ജനുവരിയില്‍ യുഎസ് വിപണിയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.മോട്ടോര്‍സൈക്കിള്‍ കാര്യമായ കുറച്ച് അപ്ഡേറ്റുകള്ക്ക് വിധേയമായിട്ടുണ്ട്.3.28 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള അഡ്വഞ്ചര്‍ ടൂററിന് ചില സൗന്ദര്യാത്മകവും ഫംഗ്ഷണലുമായ നവീകരണങ്ങള്‍ ലഭിച്ചിട്ടുണ്ട്. കെടിഎം ആകര്‍ഷകമായ ഫിനാന്‍സ് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. EMI പ്രതിമാസം 6,999 രൂപയില്‍ ആരംഭിക്കുന്നു.
പുതിയ 390 അഡ്വഞ്ചറിന്റെ വിഷ്വല്‍ അപ്ഡേറ്റുകള് ഡാകാര്‍ നേടിയ കെടിഎം ഫാക്ടറി റാലി മെഷീനുകള്‍ക്ക് അനുസൃതമാണ്. മൊത്തത്തിലുള്ള രൂപകല്‍പ്പനയുടെ കാര്യത്തില്‍, 2022 കെടിഎം 390 ADV, അഡ്വഞ്ചര്‍ ബൈക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്ന നിലവിലെ മോഡലിന്റെ അതേ പരുക്കന്‍ സ്റ്റൈലിംഗുമായി ഏറെക്കുറെ സമാനമാണ്.ഏറ്റവും ശ്രദ്ധേയമായ സ്റ്റൈലിംഗ് അപ്ഡേറ്റ് രണ്ട് പുതിയ പെയിന്റ് സ്കീമുകളുടെ കൂട്ടിച്ചേര്‍ക്കലാണ്- ഗ്രേ/ബ്ലാക്ക് സ്കീമും ഒരു ബ്ലൂ സ്കീമും, ഓറഞ്ച് ആക്സന്റുകളും ബോഡി ഗ്രാഫിക്സും വാഗ്ദാനം ചെയ്യുന്നു. ഈ രണ്ട് കളര്‍ ഓപ്ഷനുകളും കെടിഎം ലൈനപ്പിലെ അഡ്വഞ്ചര്‍ 890 പോലത്തെ വലിയ മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്.അപ്ഡേറ്റ് ചെയ്ത അഡ്വഞ്ചര്‍ ടൂററിന് പുതിയ ടാങ്ക് ആവരണങ്ങളും സാഡിലിനേക്കാള് അല്പം വീതിയുള്ള പിന് സൈഡ് പാനലുകളും ലഭിക്കുന്നു. ഇത് റൈഡര്‍ക്ക് മികച്ച നിയന്ത്രണം ഉറപ്പാക്കുകയും തേയ്മാനം കുറയ്ക്കുകയും ചെയ്യുന്നു.