വയനാട്‌ ചുരത്തിൽ അമിതഭാരം കയറ്റിയുള്ള വാഹനങ്ങൾ നിയന്ത്രിച്ചേക്കും

കൽപ്പറ്റ : വയനാട്‌ ചുരത്തിലൂടെ അമിതഭാരം കയറ്റി വലിയ വാഹനങ്ങൾ പോകുന്നത്‌ നിയന്ത്രിക്കുന്നത്‌ ആലോചനയിലാണെന്ന്‌  കലക്‌ടർ എ ഗീത അറിയിച്ചു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.

വലിയ ഭാരം കയറ്റി വാഹനങ്ങൾ വരുന്നതിനാൽ ചുരത്തിൽ  ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്‌. ‌ കോഴിക്കോട്‌ കലക്‌ട‌റുമായി ആലോചിച്ച്‌  നടപടി സ്വീകരിക്കുമെന്ന്‌ കലക്‌ടർ പറഞ്ഞു. സമയ, ഭാര നിയന്ത്രണം ഉൾപ്പെടെയുള്ളവ പരിഗണിക്കും.

Leave A Reply