കൊവിഡ് : സംസ്ഥാനത്ത് മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം

കൊവിഡ് : സംസ്ഥാനത്ത് മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം

സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ, നേരത്തെ പൊതുപരിപാടികൾക്കും, വിവാഹം, മരണാനന്തര ചടങ്ങുകൾക്കുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ടി.പി.ആർ 20 തിൽ കൂടുതലുള്ള ജില്ലകളിൽ മതപരമായ ചടങ്ങുകൾക്ക് 50 പേർക്ക് മാത്രം അനുമതിയുണ്ടാകൂ.

സംസ്ഥാനത്ത് ഇന്ന് 17,755 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 26.92 ആണ് ടിപിആർ. ഇന്ന് തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂർ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂർ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസർഗോഡ് 317, വയനാട് 250 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Leave A Reply
error: Content is protected !!