സ്ത്രീകളെ കുരുക്കി വീ​ട്ടു​കാ​രോ​ട്​ മോചനദ്രവ്യം ആവശ്യപ്പെടുന്ന രണ്ടുപേര്‍ അറസ്റ്റില്‍

സ്ത്രീകളെ കുരുക്കി വീ​ട്ടു​കാ​രോ​ട്​ മോചനദ്രവ്യം ആവശ്യപ്പെടുന്ന രണ്ടുപേര്‍ അറസ്റ്റില്‍

വ​ര്‍​ക്ക​ല: ഫോണിൽ സം​സാ​രി​ച്ച്‌​ ബ​ന്ധം വ​ള​ര്‍​ത്തി​യ​ശേ​ഷം സ്ത്രീ​ക​ളി​ല്‍ നി​ന്ന്​ സ്വ​ര്‍​ണ​വും പ​ണ​വും കൈ​ക്ക​ലാ​ക്കു​ക​യും ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യ​തി​ന്​ ശേ​ഷം തി​രി​ച്ചെ​ത്തി​ക്കാ​ന്‍ ര​ണ്ടു​ല​ക്ഷം രൂ​പ വ​രെ വീ​ട്ടു​കാ​രോ​ട്​ മോ​ച​ന​ദ്ര​വ്യ​മാ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന ര​ണ്ടം​ഗ സം​ഘം പിടിയിൽ .വ​ര്‍​ക്ക​ല ര​ഘു​നാ​ഥ​പു​രം ബി.​എ​സ് മ​ന്‍​സി​ലി​ല്‍ ഷൈ​ന്‍ എ​ന്ന ഷാ​ന്‍ (38), ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​ര്‍ മു​ഴ​ങ്ങോ​ട് മീ​ന​ന്ദേ​ത്തി​ല്‍ വീ​ട്ടി​ല്‍ റി​യാ​സ് (34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​ര്‍​ക്കൊ​പ്പം വീ​ടു​വി​ട്ടി​റ​ങ്ങി​യ പ​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു സ്ത്രീ​ക​ള്‍​ക്കെ​തി​രെ, പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ചു​പോ​യ കു​റ്റ​ത്തി​ന് ബാ​ല​സം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​ര​വും കേ​സെ​ടു​ത്തു. സ്ത്രീ​ക​ളോ​ടൊ​പ്പം ക​റ​ങ്ങി​ന​ട​ന്ന് മു​ന്തി​യ ഹോ​ട്ട​ലു​ക​ളി​ലും റി​സോ​ര്‍​ട്ടു​ക​ളി​ലും താ​മ​സി​ച്ച്‌​ ആ​ഡം​ബ​ര ജീ​വി​തം ന​യി​ച്ചു​വ​രു​ക​യാ​യി​രു​ന്നു പ്ര​തി​ക​ള്‍. ത​മി​ഴ്​​നാ​ട്​ കു​റ്റാ​ല​ത്തെ റി​സോ​ര്‍​ട്ടി​ല്‍​നി​ന്നാ​ണ്​ ഇ​വ​​രെ പി​ടി​കൂ​ടി​യ​ത്.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്.​പി ഡോ. ​ദി​വ്യ വി. ​ഗോ​പി​നാ​ഥി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഡി​വൈ.​എ​സ്.​പി പി.​നി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ള്ളി​ക്ക​ല്‍ സി.​ഐ പി. ​ശ്രീ​ജി​ത്ത്, എ​സ്.​ഐ സ​ഹി​ല്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ രാ​ജീ​വ്, സി.​പി.​ഒ ഷ​മീ​ര്‍, അ​ജീ​ഷ്, മ​ഹേ​ഷ്, വ​നി​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​നു മോ​ഹ​ന്‍, ഷം​ല എ​ന്നി​വ​രു​ള്‍​പ്പെ​ട്ട പ്ര​ത്യേ​ക സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച മ​ഹീ​ന്ദ്ര ബൊ​ലേ​റോ വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ഷൈ​നി​നെ​തി​രെ എ​ഴു​കോ​ണ്‍, ഏ​നാ​ത്ത് പൊ​ലീ​സ്​ സ്റ്റേ​ഷ​നു​ക​ളി​ലും റി​യാ​സി​നെ​തി​രെ ശാ​സ്താം​കോ​ട്ട, ക​രു​നാ​ഗ​പ്പ​ള്ളി, ച​വ​റ, ശൂ​ര​നാ​ട്, പോ​ത്ത​ന്‍​കോ​ട് സ്റ്റേ​ഷ​നു​ക​ളി​ലും നി​ര​വ​ധി കേ​സു​ണ്ട്. നാ​ലു​പേ​രെ​യും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്യു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Leave A Reply
error: Content is protected !!