സൗദിയിൽ സ്‌കൂളുകൾ പൂർണമായും തുറക്കാനൊരുങ്ങുന്നു

സൗദിയിൽ സ്‌കൂളുകൾ പൂർണമായും തുറക്കാനൊരുങ്ങുന്നു

സൗദിയിൽ സ്‌കൂളുകൾ പൂർണമായും തുറക്കാനൊരുങ്ങുന്നു.വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദേശം നൽകിയത്. ഓഫ് ലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് വിദ്യാർഥികളെ മാനസികമായി സന്നദ്ധമാക്കുന്നതിന് രക്ഷിതാക്കൾക്കും മന്ത്രി നിർദേശം നൽകി.

ഈ മാസം 23 മുതൽ സൗദിയിലെ എല്ലാ സ്‌കൂളുകളിലും നേരിട്ട് പഠനം ആരംഭിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. കെ.ജി തലം മുതൽ ആറാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് കോവിഡിന് ശേഷം ഓഫ്‌ലൈൻ ക്ലാസുകൾ വീണ്ടും ആരംഭിക്കുന്നത്. രണ്ട് വർഷത്തോളമായി അടഞ്ഞുകിടന്ന ക്ലാസ് മുറികൾ ശുചീകരിച്ച അണുവിമുക്തമാക്കുന്നതിനും, വിഖായുടെ നിർദേശങ്ങൾക്കനുസൃതമായി പഠന സൗകര്യം ഏർപ്പെടുത്തുന്നതിനും സ്‌കൂളുകൾക്ക് നിർദേശം നൽകി.

Leave A Reply
error: Content is protected !!