പൂയപ്പള്ളി ജംങ്ഷനില്‍ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നു

പൂയപ്പള്ളി ജംങ്ഷനില്‍ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നു

ഓയൂര്‍: പൂയപ്പള്ളി ജംങ്ഷനില്‍ വീണ്ടും പൈപ്പ് പൊട്ടി ജലം പാഴാകുന്നതായി പരാതി. ഒരാഴ്ച മുമ്ബാണ് ജംങ്ഷനിലെ പൊട്ടിയ പൊപ്പ് നന്നാക്കി ടാറിങ് നടത്തിയത്.എന്നാല്‍ പൊട്ടിയ പൈപ്പ് നന്നാക്കിയില്ലെന്നും ടാറിങ് മാത്രമാണ് നടന്നതെന്നുമുള്ള ഗുരുതര ആരോപണമാണ് നാട്ടുകാരും കച്ചവടക്കാരും രംഗത്ത് വരുകയായിരുന്നു.

പി.ഡബ്യു.ഡിയും വാട്ടര്‍ അതോറിറ്റിയും തമ്മില്‍ കൂടിയാലാേചന നടത്താതെയാണ് പൊട്ടിയ പൈപ്പ് നന്നാക്കാതെ ടാറിങ് നടത്തിയത്. മൂന്ന് മാസം മുമ്ബ് പൈപ്പ് പൊട്ടി ജലം പാഴായിരുന്നു. തുടര്‍ന്നു കലക്ടര്‍ ഇടപെട്ടതിന് ശേഷമാണ് അന്ന് പൈപ്പ് പൊട്ടല്‍ നന്നാക്കിയത്. രണ്ടാഴ്ച മുമ്ബ് ഓയൂര്‍ – കൊട്ടാരക്കര, കൊല്ലം – കുളത്തൂപ്പുഴ റോഡ് കടന്നു പോകുന്ന പൂയപ്പള്ളി ജംങ്ഷനില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിരുന്നു.

തുടര്‍ന്ന് വാര്‍ത്ത വന്നതിന്‍റെ അടിസ്ഥാനത്തില്‍ വാട്ടര്‍ അതോറിറ്റി പൊട്ടിയ പൈപ്പ് വഴിയുള്ള ജലം പുറത്തേക്ക് വരുന്നത് തടയുക മാത്രമാണ് ചെയ്തത്. ഈ സമയത്ത് പി.ഡബ്യു.ഡി അധികൃതര്‍ വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെടാതെ പൊട്ടിയ പൈപ്പിന്‍റെ മുകളിലൂടെ ടാറിങ് നടത്തുകയായിരുന്നു.മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ വാട്ടര്‍ അതോറിറ്റി അധികൃതര്‍ വീണ്ടും പൊട്ടിയ പൈപ്പ് ലൈനിലൂടെ ജലം ഒഴുക്കല്‍ നടപടി പുനരാരംഭിക്കുകയായിരുന്നു. ഇത് വീണ്ടും ജംങ്ഷനിലെ റോഡ് തകരുന്നതിനും പൈപ്പ് ലൈനിന്‍റെ വിള്ളല്‍ ഓരോ ദിവസവും വര്‍ധിച്ചു വരുന്നതിനും ഇടയായിട്ടുണ്ട്.

Leave A Reply
error: Content is protected !!