കര്‍ണ്ണാടക അതിര്‍ത്തിയിലെ കുഞ്ചത്തൂരിലും വന്‍ കഞ്ചാവ് വേട്ട

കര്‍ണ്ണാടക അതിര്‍ത്തിയിലെ കുഞ്ചത്തൂരിലും വന്‍ കഞ്ചാവ് വേട്ട

കാസർകോട്: കര്‍ണ്ണാടക അതിര്‍ത്തിയിലെ കുഞ്ചത്തൂരിലും വന്‍ കഞ്ചാവ് വേട്ട.

മുളിയാറില്‍ നിന്ന് എം.എച്ച്‌ 04 ബി.എന്‍ 2469 നമ്ബര്‍ കാറില്‍ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവുമായി മടക്കര കാടങ്കോടിലെ ലാലാകബീര്‍ (40), കാഞ്ഞങ്ങാട് അജാനൂര്‍ സ്വദേശി അബ്ദുല്‍ റഹ്മാന്‍ സഫ്വാന്‍ (29) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച കാറും കഞ്ചാവും കസ്റ്റഡിയിലെടുത്തു.

 

കര്‍ണാടകയില്‍ നിന്ന് കഞ്ചാവ് കടത്തുകയാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വോഡും നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എ.എം മാത്യുവിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സ്‌ക്വോഡും ചേര്‍ന്ന് ആദൂര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ജാല്‍സൂരില്‍ കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെ കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയ ഹോണ്ടസിറ്റി കാറിനെ വാഹനത്തില്‍ പിന്തുടര്‍ന്ന് മുളിയാര്‍ പാലത്തിനടുത്ത് സിനിമസ്റ്റൈലില്‍ കാര്‍ തടഞ്ഞുനിര്‍ത്തി. കാറില്‍ നിന്ന് ഇറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ലാലാകബീറിനെയും അബ്ദുല്‍ സഫ്വാനെയും സാഹസികമായി പിടികൂടുകയായിരുന്നു. കിണറുകളും കുളങ്ങളുമുള്ള വഴിയിലൂടെ ഓടിയാണ് രണ്ടുപേരെയും കുടുക്കിയത്. കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലും രണ്ട് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ബംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്ന് ഇവര്‍ സമ്മതിച്ചു.

 

ലാലാകബീര്‍ മറ്റ് നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അബ്ദുല്‍ സഫ്വാനും ഏതാനും കേസുകളില്‍ പ്രതിയാണ്. നാര്‍ക്കോട്ടിക് സെല്‍ എസ്.ഐമാരായ കെ. നാരായണന്‍ നായര്‍, പി.കെ ബാലകൃഷ്ണന്‍, എ.എസ്.ഐ ലക്ഷ്മിനാരായണന്‍, അബൂബക്കര്‍, ഓസ്റ്റിന്‍ തമ്ബി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗോകുല്‍, സത്താര്‍ ബന്തടുക്ക, ഗുരുരാജ്, വിജയന്‍ മാന്യ എന്നിവരും കഞ്ചാവ് വേട്ടയില്‍ പങ്കെടുത്തു.

 

കുഞ്ചത്തൂരില്‍ വെച്ച്‌ കെ.എല്‍ 14 എഎ 2719 നമ്ബര്‍ കാറില്‍ കടത്തുകയായിരുന്ന നാല് കിലോയിലധികം തൂക്കംവരുന്ന കഞ്ചാവുമായി യാസീന്‍ ഇമ്രാന്‍സ് എന്ന കെഡി ഇമ്രാന്‍ (33) അറസ്റ്റിലായി. കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം എസ്.ഐ എന്‍. അന്‍സാറും സംഘവും കുഞ്ചത്തൂര്‍ ദേശീയപാതയില്‍ കാത്തിരുന്ന് കാര്‍ തടയുകയായിരുന്നു. സി.പി.ഒ. ഗുരുരാജ്, ഡ്രൈവര്‍ സത്താര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കാറില്‍ രഹസ്യമായി സൂക്ഷിച്ച നാലു കിലോ കഞ്ചാവും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave A Reply
error: Content is protected !!