ഉ​മ്മി​നി​യി​ല്‍ വീ​ണ്ടും പു​ലി​യി​റ​ങ്ങി

ഉ​മ്മി​നി​യി​ല്‍ വീ​ണ്ടും പു​ലി​യി​റ​ങ്ങി

പാലക്കാട്​: ഉ​മ്മി​നി​യി​ല്‍ വീ​ണ്ടും പു​ലി​യി​റ​ങ്ങി. ഉ​മ്മി​നി സൂ​ര്യ ന​ഗ​റി​ലാ​ണ് പു​ലി ഇ​റ​ങ്ങി​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.നേ​ര​ത്തേ പു​ലി​ക്കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ ആ​ള്‍​പ്പാ​ര്‍​പ്പി​ല്ലാ​ത്ത വീ​ട് ഇ​തി​നു സ​മീ​പ​മാ​ണ്. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു.

 

പു​ലി​ക്കു​ഞ്ഞു​ങ്ങ​ളി​ല്‍ ഒ​ന്നി​നെ വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച പു​ലി​ക്കൂ​ടി​ല്‍​നി​ന്ന് അ​മ്മ​പ്പു​ലി കൊ​ണ്ടു​പോ​യി​രു​ന്നു. മ​റ്റൊ​രു പു​ലി​ക്കു​ഞ്ഞി​നെ തൃ​ശൂ​ര്‍ അ​ക​മ​ല വ​നം വ​ന്യ​ജീ​വി പ​രി​പാ​ല​ന കേ​​​ന്ദ്ര​ത്തി​ലേ​ക്ക് വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി കൊ​ണ്ടു​പോ​യി​രു​ന്നു.

 

ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ പു​ലി വ​രാ​തി​രി​ക്കാ​ന്‍ പു​ലി​ക്കു​ഞ്ഞു​ങ്ങ​ളെ ക​ണ്ട സ്ഥ​ല​ത്തെ കാ​ട് വെ​ട്ടി​നീ​ക്കി. സൂ​ര്യ ന​ഗ​റി​ല്‍ പു​ലി​യെ ക​ണ്ട സം​ഭ​വം ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഭീ​തി ഇ​ര​ട്ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.പു​ലി​ക്കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ സ്ഥ​ലം എ. ​പ്ര​ഭാ​ക​ര​ന്‍ എം.​എ​ല്‍.​എ സ​ന്ദ​ര്‍​ശി​ച്ചു. വ​നം വ​കു​പ്പ് ഒ​രു​ക്കി​യ പു​ലി​ക്കൂ​ട് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് നീ​ക്കി​യി​ട്ടി​ല്ല. വ​ന​പാ​ല​ക​രും ദ്രു​ത പ്ര​തി​ക​ര​ണ സേ​ന​യും രാ​ത്രി​കാ​ല പ​രി​ശോ​ധ​ന തു​ട​രു​ന്നു​ണ്ട്.

Leave A Reply
error: Content is protected !!