സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ജീ​വ​ന​ക്കാ​ര്‍

സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി ജീ​വ​ന​ക്കാ​ര്‍

കാ​ക്ക​നാ​ട്: സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ അ​ന​ധി​കൃ​ത പാ​ര്‍​ക്കി​ങ് ചൂ​ണ്ടി​ക്കാ​ട്ടി ന​ട​പ​ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ജീ​വ​ന​ക്കാരെത്തി .ബ​ദ​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കാ​തെ വാ​ഹ​ന​ങ്ങ​ള്‍​ക്കും ഉ​ട​മ​ക​ളാ​യ ജീ​വ​ന​ക്കാ​ര്‍​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ സ​ര്‍​വി​സ് സം​ഘ​ട​ന​യാ​യ എ​ന്‍.​ജി.​ഒ അ​സോ​സി​യേ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത​മാ​യി വാ​ഹ​നം നി​ര്‍​ത്തി​യി​ട്ട​തി​ന് വെ​ള്ളി​യാ​ഴ്ച ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തിരുന്നു . ഇ​രു​വ​രു​ടെ​യും വാ​ഹ​നം മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പൂ​ട്ടു​ക​യാ​യി​രു​ന്നു. സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ര​ണ്ടു ബ്ലോ​ക്കി​നും ഇ​ട​യി​ലെ സ്ഥ​ല​ത്ത് വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്ത ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു.

പ​ത്തോ​ളം പേ​രി​ല്‍​നി​ന്ന് പി​ഴ ഈ​ടാ​ക്കു​ക​യും ക​ഴി​ഞ്ഞ ദി​വ​സം ഒ​രാ​ളു​ടെ വാ​ഹ​ന​ത്തി​ല്‍ ക​ത്രി​ക​പ്പൂ​ട്ടി​ടു​ക​യും ചെ​യ്തി​രു​ന്നു. തീ​പി​ടി​ത്തം​പോ​ലു​ള്ള അ​ത്യാ​വ​ശ്യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഫ​യ​ര്‍ ഹൈ​ഡ്ര​ന്‍റി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടു എ​ന്ന പേ​രി​ലാ​യി​രു​ന്നു ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി‍െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ആ​യി​രു​ന്നു ഇ​ത് ചെ​യ്ത​ത്.അ​സോ​സി​യേ​ഷ​ന്‍ ജി​ല്ല ക​മ്മി​റ്റി ക​ല​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Leave A Reply
error: Content is protected !!