ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം പി​ടി​ച്ചു​വാ​ങ്ങി​യ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍

ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം പി​ടി​ച്ചു​വാ​ങ്ങി​യ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍

കൊ​ച്ചി: താ​മ​സ​സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ച്‌​ ക​യ​റി ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം പി​ടി​ച്ചു​വാ​ങ്ങി​യ പ്ര​തി​ക​ള്‍ പി​ടി​യി​ല്‍.ചി​ല​വ​ന്നൂ​ര്‍ കോ​ര്‍പ​റേ​ഷ​ന്‍ കോ​ള​നി​യി​ല്‍ കു​ള​ങ്ങ​ര​വീ​ട്ടി​ല്‍ സു​നീ​ഷ് (25), ബ​ന്ധു​വാ​യ വി​ഷ്ണു (പ​ട്ടു വി​ഷ്ണു -22) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ടൗ​ണ്‍ സൗ​ത്ത് എ​സ്.​എ​ച്ച്‌.​ഒ എം.​എ​സ്. ഫൈ​സ​ലി‍െന്‍റ നേ​തൃ​ത്വ​ത്തി​​ലെ അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ള്‍ ചി​ല​വ​ന്നൂ​ര്‍ കോ​ര്‍പ​റേ​ഷ​ന്‍ കോ​ള​നി​യി​ല്‍ മേ​നോ​ന്‍ കോം​പ്ല​ക്സി​ല്‍ താ​മ​സി​ക്കു​ന്ന റി​ഷാ​ദി‍െന്‍റ മു​റി​യി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ ക​ത്തി കാ​ണി​ച്ച്‌​ ഭീ​ഷ​ണി​പ്പെ​ടു​ത്തി 2500 രൂ​പ പി​ടി​ച്ചു വാ​ങ്ങു​ക​യാ​യി​രു​ന്നു.സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത​ട​ക്കം നി​ര​വ​ധി അ​ടി​പി​ടി കേ​സു​ക​ളി​ലും മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ലും പ്ര​തി​യാ​യ സു​നീ​ഷീ​നെ​തി​രെ കാ​പ്പ അ​ട​ക്ക​മു​ള്ള ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. ര​ണ്ടാം പ്ര​തി​യാ​യ വി​ഷ്ണു​വും നി​ര​വ​ധി അ​ടി​പി​ടി​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്.

Leave A Reply
error: Content is protected !!