സൗദി അറേബ്യയില്‍ ചില ഭാഗങ്ങളില്‍ മഴയും മലവെള്ളപ്പാച്ചിലും

സൗദി അറേബ്യയില്‍ ചില ഭാഗങ്ങളില്‍ മഴയും മലവെള്ളപ്പാച്ചിലും

സൗദി അറേബ്യയില്‍ ചില ഭാഗങ്ങളില്‍ മഴയും മലവെള്ളപ്പാച്ചിലും.മദീന മേഖലയില്‍ അല്‍മുദീഖ് താഴ്വരയില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട കാറിലെ യാത്രക്കാരെയും സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. സൗദി കുടുംബം സഞ്ചരിച്ച കാറാണ് താഴ്വര മുറിച്ചുകടക്കുന്നതിനിടെ അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ടത്.

ജിസാനിലെ വാദി ലജബില്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചയാളുടെ മൃതദേഹം സിവില്‍ ഡിഫന്‍സ് പുറത്തെടുത്തു. ഏതാനും പേരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തുകയും ചെയ്തു. ഉല്ലാസ യാത്രക്കിടെയാണ് ഏതാനും പേര്‍ വാദി ലജബിലെ വെള്ളക്കെട്ടില്‍ പതിച്ചത്. അതിനിടെ റിയാദ് നഗരത്തിലെയും പ്രവിശ്യയിലെയും വിവിധ ഭാഗങ്ങളിലുണ്ടായ മഴയെ തുടര്‍ന്ന് റിയാദ് സീസണ്‍ ആഘോഷ പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

Leave A Reply
error: Content is protected !!