വാഹനം തടഞ്ഞു നിര്‍ത്തി പണമടങ്ങിയ ബാഗ് കവര്‍ച്ച ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു

വാഹനം തടഞ്ഞു നിര്‍ത്തി പണമടങ്ങിയ ബാഗ് കവര്‍ച്ച ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു

കായംകുളം : പട്ടാപകല്‍ ദേശീയ പാതയില്‍ വാഹനം തടഞ്ഞു നിര്‍ത്തി പണമടങ്ങിയ ബാഗ് കവര്‍ച്ച ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു.

കണ്ടല്ലൂര്‍ തെക്ക് ശ്യാംലാല്‍ നിവാസില്‍ ശ്യാംലാലാണ് (താറാവ് ശ്യാം 24) അറസ്റ്റിലായത്. കൊറ്റുകുളങ്ങര ഇടശ്ശേരി ജംഗ്ഷന് സമീപം കഴിഞ്ഞ എപ്രിലിലായിരുന്നു സംഭവം. കൊറ്റുകുളങ്ങര സ്വദേശികളായ അഹമ്മദ് ഖാന്‍, മൈമൂനത്ത്, ഷാജഹാന്‍ എന്നിവരുടെ കൈവശമുണ്ടായിരുന്ന 9,85,000/- രൂപയടങ്ങിയ ബാഗാണ് തട്ടിയെടുത്തത്. കവര്‍ച്ചാ കേസിലെ ഇയാളുടെ കൂട്ടു പ്രതികളായിരുന്ന അഖില്‍ കൃഷ്ണ, ശ്യാം, മിഥുന്‍, അശ്വിന്‍, റിജുഷ്, വിജേഷ്. പ്രവീണ്‍, അഖില്‍ എന്നീ എട്ടു പേരെ സംഭവത്തിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

ഒളിവില്‍ പോയ ശ്യാംലാല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാള്‍ കണ്ടല്ലൂരില്‍ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കനകക്കുന്ന് പൊലീസ് സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം, അടിപിടി, പോക്സോ ഉള്‍പ്പെടെ ആറോളം കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

 

കഴിഞ്ഞ ഡിസംബറില്‍ കീരിക്കാട് വെളുത്തേടത്ത് പടീറ്റതില്‍ വീട്ടില്‍ കയറി അടിപിടി ഉണ്ടാക്കിയ കേസിലും, അന്നേ ദിവസം തന്നെ ഐക്യ ജംഗ്‌ഷനിലുണ്ടാക്കിയ അടിപിടി കേസിലും പ്രതിയായ ശ്യാംലാലിനെ ഈ കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തി. ആലപ്പുഴ ജില്ല പോലീസ് മേധാവി ജി. ജയ്ദേവിന്റെ നിര്‍ദ്ദേശത്തില്‍ ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തില്‍ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ശ്രീകുമാര്‍, പോലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാന്‍, അനീഷ്, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave A Reply
error: Content is protected !!