വിരാട് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു

വിരാട് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു

കേപ്ടൗണ്‍: ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു.കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ ഇന്ത്യ പരാജയപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് താരത്തിന്റെ രാജി.ഇന്‍സ്റ്റഗ്രാമിലൂടെയാണ് കോഹ്‌ലി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.ട്വന്റി-20യിലെ ക്യാപ്റ്റന്‍ സ്ഥാനം ലോകകപ്പിന് ശേഷം താരം രാജിവച്ചിരുന്നു. ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ബിസിസിഐ കോഹ്‌ലിയെ പുറത്താക്കുകയായിരുന്നു.

ടെസ്റ്റില്‍ മികച്ച റെക്കോഡുള്ള കോഹ്‌ലി 2014ലാണ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത്.68 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചു . ഇതില്‍ 40 എണ്ണത്തില്‍ ജയിച്ചിരുന്നു.ഏകിദന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടര്‍ന്ന് ബിസിസിഐയും കോഹ്‌ലിയും കൊമ്ബുകോര്‍ത്തിരുന്നു.ഇതിനെ തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന വിവാദങ്ങളും ഉണ്ടായിരുന്നു.

Leave A Reply
error: Content is protected !!