യുഎഇയിൽ രാസ ഘടകങ്ങള്‍ മാറ്റി കൂടുതൽ കൃത്രിമ മഴ പെയ്യിക്കാൻ പദ്ധതി

യുഎഇയിൽ രാസ ഘടകങ്ങള്‍ മാറ്റി കൂടുതൽ കൃത്രിമ മഴ പെയ്യിക്കാൻ പദ്ധതി

യുഎഇയിൽ സാങ്കേതികവിദ്യ നവീകരിച്ചു കൂടുതൽ കൃത്രിമ മഴ പെയ്യിക്കാനുള്ള പദ്ധതിക്കു യുഎഇയിൽ തുടക്കമായി. മേഘങ്ങളിൽ വിതറാനുള്ള രാസഘടകങ്ങളിൽ മാറ്റം വരുത്തിയാണു മഴ ലഭ്യത കൂട്ടുക. അന്തരീക്ഷത്തിൽ നിന്ന് അതിവേഗം ഈർപ്പം ആഗിരണം ചെയ്യാനാകുന്ന രാസസംയുക്തം വിതറിയാൽ ‘ക്ലൗഡ് സീഡിങ്’ കൂടുതൽ ഫലപ്രദമാകുമെന്നു ഗവേഷകർ ചൂണ്ടിക്കാട്ടി.

പുതിയ പദ്ധതി അടുത്തവർഷം 40 മുതൽ 50 മണിക്കൂർ വരെ മേഘങ്ങളിൽ പരീക്ഷിക്കും. രാസഘടകങ്ങൾ എത്രമാത്രം മേഘങ്ങളിൽ തങ്ങി നിൽക്കുന്നു, സംഭവിക്കുന്ന മാറ്റങ്ങൾ, ജലകണങ്ങളുടെ വലുപ്പം എന്നിവ നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സാങ്കേതിക സംവിധാനം ഉപയോഗിച്ചു നിരീക്ഷിക്കും. ഇതിന്റെ ചിത്രങ്ങൾ പകർത്തുകയും ചെയ്യും. ഉപഗ്രഹങ്ങൾ, റഡാറുകൾ എന്നിവയിൽ നിന്നുള്ള റിപ്പോർട്ടുകൾ സഹിതം സമഗ്ര വിവരശേഖരം തയാറാക്കും.

Leave A Reply
error: Content is protected !!