പെട്രോള്‍ ബോംബെറിഞ്ഞ് കൊലപാതകശ്രമം നടത്തിയ പ്രതിയെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കല്ലമ്ബലം പൊലീസ് പിടികൂടി

പെട്രോള്‍ ബോംബെറിഞ്ഞ് കൊലപാതകശ്രമം നടത്തിയ പ്രതിയെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കല്ലമ്ബലം പൊലീസ് പിടികൂടി

കല്ലമ്ബലം :പെട്രോള്‍ ബോംബെറിഞ്ഞ് കൊലപാതകശ്രമം നടത്തിയ പ്രതിയെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കല്ലമ്ബലം പൊലീസ് പിടികൂടി.

നാവായിക്കുളം വെട്ടിയറ മലച്ചിറ ആലുംകുന്ന് കുളത്തിന്‍കര വീട്ടില്‍ ജല്ലിക്കെട്ട് എന്ന് വിളിക്കുന്ന അഖില്‍(23)നെയാണ് കല്ലമ്ബലം പോലീസ് അറസ്റ്റ് ചെയ്തത്.

 

2018 ഡിസംബര്‍ 14ന് രാത്രി ഏഴരക്ക് മുത്താന കൊടുവേലിക്കോണത്തുള്ള ക്ലബില്‍ സംഘം ചേര്‍ന്ന് പെട്രോള്‍ ബോംബെറിഞ്ഞും വാള് വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ക്ലബില്‍ ഉണ്ടായിരുന്നവരെ വധിക്കാന്‍ ശ്രമിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്തത ശേഷം ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. കടമ്ബാട്ടുകോണത്തുവച്ച്‌ പൊലീസിനെ ആക്രമിച്ച കേസിലും ഹോട്ടലില്‍ അടിപിടി ഉണ്ടാക്കിയ കേസിലും അഖില്‍ പ്രതിയാണ് .

 

ഒളിവില്‍ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായുള്ള അന്വേഷണത്തില്‍ വര്‍ക്കല ഡി.വൈ.എസ്.പി പി. നിയാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കല്ലമ്ബലം പൊലീസ് ഇന്‍സ്പെക്ടര്‍. ഫറോസ്. ഐ, സബ് ഇന്‍സ്പെക്ടര്‍.ശ്രീലാല്‍ ചന്ദ്രശേഖരന്‍, എ.എസ്.ഐ നജീബ് ,എസ്.സി.പി.ഒ മാരായ ഹരിമോന്‍, അജിത്ത്, സി.പി.ഒ മാരായ വിനോദ്, ശ്രീജിത്ത്, ചന്തു, ജാസിം, അംജി ത്ത് എന്നിവര്‍ ചേര്‍ന്നാണ് കടമ്ബാട്ട്കോണത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

Leave A Reply
error: Content is protected !!