കോവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാൻ തുണി മാസ്കുകളെക്കാൾ സർജിക്കൽ മാസ്‌ക്കുകളാണ് കൂടുതൽ ഫലപ്രദം

കോവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാൻ തുണി മാസ്കുകളെക്കാൾ സർജിക്കൽ മാസ്‌ക്കുകളാണ് കൂടുതൽ ഫലപ്രദം

കോവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാൻ തുണി മാസ്കുകളെക്കാൾ സർജിക്കൽ മാസ്‌ക്കുകളാണ് കൂടുതൽ ഫലപ്രദം.ശരിയായി ഫെയ്‌സ് മാസ്‌ക് ധരിക്കുന്നതിലൂടെ അണുബാധയെ പ്രതിരോധിക്കാൻ കഴിയും.

പ്രായം ചെന്നവർ, വിട്ടുമാറാത്ത രോഗമുള്ളവർ തുടങ്ങി  കോവിഡ് തീവ്രമാകാൻ സാധ്യതയുള്ളവർ എൻ95, കെഎൻ95 മാസ്‌ക് ധരിക്കണം. അതേസമയം മറ്റുള്ളവർ സർജിക്കൽ മാസ്‌ക്  ഉപയോഗിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നിർദേശിച്ചു.

എൻ95, കെഎൻ95 മാസ്‌കുകളിൽ ഒന്നിലധികം സിന്തറ്റിക് പാളികൾ ഉള്ളതിനാൽ  അണുക്കളെ ഉള്ളിലേക്ക് പ്രവേശിക്കാതെ ഉയർന്ന തോതിൽ പ്രതിരോധിക്കും. കോവിഡിനെ ചെറുക്കാൻ മികച്ച പ്രതിരോധമാണ് മാസ്‌ക്. രാജ്യത്ത് അടഞ്ഞതും തുറന്നതുമായ എല്ലാ പൊതുസ്ഥലങ്ങളിലും മാസ്‌ക് നിർബന്ധമാണ്.

Leave A Reply
error: Content is protected !!