യുഎഇയുടെ വിവിധ മേഖലകളിൽ ശക്തമായ മൂടൽമഞ്ഞ്

യുഎഇയുടെ വിവിധ മേഖലകളിൽ ശക്തമായ മൂടൽമഞ്ഞ്

യുഎഇയുടെ വിവിധ മേഖലകളിൽ ശക്തമായ മൂടൽമഞ്ഞിനെ തുടർന്നു ദൂരക്കാഴ്ച കുറഞ്ഞു. ചിലയിടങ്ങളിൽ രാവിലെ 11 മണിയോടെയാണ് അന്തരീക്ഷം തെളിഞ്ഞത്. ഇന്നും സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

വിവിധ എമിറേറ്റുകളിൽ ഇന്നു മഴയ്ക്കും സാധ്യതയുണ്ട്. രാജ്യത്ത് ഇന്നലെ കൂടിയ താപനില 23-28 ഡിഗ്രിയും കുറഞ്ഞ താപനില 6-11 ഡിഗ്രിയുമായിരുന്നു. അതേസമയം ന്യൂനമർദത്തെ തുടർന്ന് ഒമാന്റെ വിവിധ മേഖലകളിൽ ഇന്നു മുതൽ മഴയ്ക്കും കാറ്റിനും സാധ്യതയെന്നു സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

Leave A Reply
error: Content is protected !!