ഭാരതീയ ദളിത് കോണ്‍ഗ്രസിന്റെ സുവര്‍ണ സംഗമം സംഘടിപ്പിച്ചു

ഭാരതീയ ദളിത് കോണ്‍ഗ്രസിന്റെ സുവര്‍ണ സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം: സാമൂഹ്യ വിപ്ളവത്തോടൊപ്പം കാര്‍ഷിക വിപ്ളവത്തിനും നേതൃത്വം നല്‍കിയ മഹാത്മാവാണ് അയ്യങ്കാളിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .ഭാരതീയ ദളിത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടന്ന മഹാത്മാഗാന്ധി- മഹാത്മാ അയ്യങ്കാളി കൂടിക്കാഴ്ചയുടെ 85-ാം വാര്‍ഷികമായ ‘സുവര്‍ണ സംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ ദളിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടി.പി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.

ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍,അഡ്വ.ശരത്ചന്ദ്ര പ്രസാദ്,എം.വിന്‍സെന്റ് എം.എല്‍. എ, കെ.പി.സി.സി ട്രഷറര്‍ അഡ്വ. പ്രതാപചന്ദ്രന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.ജി.സുബോധന്‍,കോളിയൂര്‍ ദിവാകരന്‍ നായര്‍,സി.കെ.വത്സല കുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂര്‍, എസ്.

എം. ബാലു, ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വെങ്ങാനൂര്‍ ശ്രീകുമാര്‍, ആര്‍. ഹരികുമാര്‍, ദളിത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളായ ഷാബു ഗോപിനാഥ്, പയറ്റുവിള ശശി, കടയ്ക്കാവൂര്‍ അശൗകന്‍, ആര്‍.പി കുമാര്‍, തൈക്കാട് രമേശ്, നെയ്യാറ്റിന്‍കര സന്തോഷ്, പുതുക്കരി പ്രസന്നന്‍, അനിത, അജിത്കുമാര്‍, വളവുനട ഗോപി, അഡോള്‍ഫ് ജെറോം, എം. പ്രസാദ്, സുധീര്‍, സുജിത് പനക്കോട്, ജയകുമാര്‍ വെള്ളായണി, ബിനു അന്തിയൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!