നെറ്റ് ബോള്‍ ചാമ്ബ്യന്‍ഷിപ്പ് പോത്തന്‍കോട് നടക്കും

നെറ്റ് ബോള്‍ ചാമ്ബ്യന്‍ഷിപ്പ് പോത്തന്‍കോട് നടക്കും

പോത്തന്‍കോട്: 27ാമത് കേരള സ്റ്റേറ്റ് സബ് ജൂനിയര്‍ നെറ്റ് ബോള്‍ ചാമ്ബ്യന്‍ഷിപ്പ് ഇന്നും നാളെയുമായി പോത്തന്‍കോട് ലക്ഷ്മി വിലാസം സ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടക്കും.തിരുവനന്തപുരം ഡിസ്ട്രിക്‌ട് നെറ്റ്ബാള്‍ അസോസിയേഷന്‍, എല്‍.വി.എച്ച്‌ എസ് പോത്തന്‍കോട്, റോട്ടറി ക്ലബ് എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.14 ജില്ലകളില്‍ നിന്നുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.

കുട്ടികളുടെ ആഹാരം താമസം മറ്റു അനുബന്ധ സൗകര്യങ്ങളും സ്‌കൂള്‍ മാനേജ്‌മെന്റ ഒരുക്കും. വിജയികള്‍ക്കുള്ള ട്രോഫി, മെഡലുകള്‍ എന്നിവ വെഞ്ഞാറമൂട് റോട്ടറി ക്ലബും വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് സ്റ്റേറ്റ് നെറ്റ്ബാള്‍ അസോസിയേഷനുമാണ് നല്‍കുന്നത്.പകലും രാത്രിയുമായി നടക്കുന്ന മത്സരങ്ങള്‍ നാളെ ഉച്ചയോടെ സമാപിക്കുമെന്ന് കേരള നെറ്റ്ബാള്‍ സ്റ്റേറ്റ് സെക്രട്ടറി എസ്. നജിമുദ്ദീന്‍, എസ്. ശശിധരന്‍ നായര്‍, എസ്. ശ്രീകുമാര്‍, എം.എ. ഉറൂബ്, പ്രവീണ്‍. പി, സൂലീഷ് എസ്.എല്‍ എന്നിവര്‍ പറഞ്ഞു.

Leave A Reply
error: Content is protected !!