കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ്

കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ്

പാലാ: കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ മൂന്ന് ജീവനക്കാര്‍ക്കുകൂടി കൊവിഡ് . ഒരു കണ്ടക്ടര്‍, ഒരു ഡ്രൈവര്‍, വെഹിക്കള്‍ സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.മറ്റ് പത്തോളം ജീവനക്കാര്‍ക്കും രോഗലക്ഷണങ്ങളുമുണ്ട്.

ഇവര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചാല്‍ ഡിപ്പോയുടെ പ്രവര്‍ത്തനം അവതാളത്തിലാകും. നിരവധി സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരും. ഡിപ്പോയും പരിസരവും ശുചീകരിക്കണമെന്ന ആവശ്യം ജീവനക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്.

Leave A Reply
error: Content is protected !!