കുവൈത്തിന് പുറത്തുള്ള പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ റെസിഡന്‍സി പുതുക്കാൻ അവസരം

കുവൈത്തിന് പുറത്തുള്ള പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ റെസിഡന്‍സി പുതുക്കാൻ അവസരം

കുവൈത്തിന് പുറത്തുള്ള പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ റെസിഡന്‍സി പുതുക്കല്‍ തുടരുമെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. നിലവിലുള്ള ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ആറ് മാസമോ അതില്‍ കൂടുതലോ രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ താമസം റദ്ദ് ചെയ്യുന്നതിനുള്ള സംവിധാനം ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡന്‍സി അഫയേഴ്‌സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സജീവമാക്കിയിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്.

പ്രവാസികള്‍ക്ക് ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് താമസിക്കാമെന്നും സാധുതയുള്ളതാണെങ്കില്‍ പ്രശ്നങ്ങളൊന്നും നേരിടാതെ സാധ്യമാകുമ്പോഴെല്ലാം മടങ്ങിവരാനും അനുവാദമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Leave A Reply
error: Content is protected !!