മുത്തോലി തെക്കുംമുറിയില്‍ പഴം പച്ചക്കറി സംസ്‌കരണ യൂണിറ്റ് ആരംഭിക്കുന്നു

മുത്തോലി തെക്കുംമുറിയില്‍ പഴം പച്ചക്കറി സംസ്‌കരണ യൂണിറ്റ് ആരംഭിക്കുന്നു

പാലാ: മള്‍ട്ടി സ്റ്റേറ്റ് അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ് പ്രോസസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മുത്തോലി തെക്കുംമുറിയില്‍ പഴം പച്ചക്കറി സംസ്‌കരണ യൂണിറ്റ് ആരംഭിക്കുന്നു .യൂണിറ്റിന്റെ ഉദ്ഘാടനം 17ന് രാവിലെ 10.30ന് ജോസ് കെ മാണി എം.പി നിര്‍വഹിക്കും. മാണി സി.കാപ്പന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജ്ഞിത് മീനാഭവന്‍ ഉല്പന്ന വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

കിഴതടിയൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ജോര്‍ജ് സി കാപ്പന്‍ മുഖ്യപ്രഭാഷണം നടത്തും. എസ്.എച്ച്‌.എം ജില്ലാ ഡയറക്ടര്‍ ലിസി ആന്റണി ഉല്പന്നം സ്വീകരിക്കും. ജില്ലാ കൃഷി ഓഫീസര്‍ ബീന ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടക്കല്‍, ളാലം ബ്ലോക്ക് മെമ്ബര്‍ അനില മാത്തുക്കുട്ടി, ഫാ.ജോസ് പൂവത്തുങ്കല്‍, കെ.കെ.ബിന്ദു, എന്‍.കെ.ശശികുമാര്‍, വിനോദ് വേരനാനി, ജി എസ് സന്തോഷ്‌കുമാര്‍, ടോബിന്‍ കെ അലക്‌സ്, ഔസേപ്പച്ചന്‍ തകടിയേല്‍, ശ്രീജിത് എസ് നടുവിലേമഠം, സൈലജ മോഹനന്‍ എന്നിവര്‍ പ്രസംഗിക്കും. സൊസൈറ്റി ചെയര്‍മാന്‍ റോണി തകടിയേല്‍ സ്വാഗതവും എം.ഡി സാബു എബ്രാഹം നന്ദിയും പറയും.

Leave A Reply
error: Content is protected !!