ഭരണങ്ങാനം ഡിവിഷനില്‍ 36 മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നു

ഭരണങ്ങാനം ഡിവിഷനില്‍ 36 മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നു

പാലാ: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനില്‍ ദീപസ്തംഭം പദ്ധതി പ്രകാരം 36 മിനി ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നു.രണ്ട് ഘട്ടങ്ങളിലായാണ്ഹൈ മാസ്റ്റ് ലൈറ്റുകള്‍ ഉടന്‍ സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.ഒന്നാംഘട്ടത്തില്‍ 15 ലൈറ്റുകള്‍ സ്ഥാപിച്ചു. രണ്ടാംഘട്ടത്തില്‍ നിര്‍മ്മിക്കേണ്ട 21ലൈറ്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.

രണ്ടാം ഘട്ടത്തില്‍ ചിറ്റാര്‍ പള്ളി ജംഗ്ഷന്‍, പിഴക് പാലം ജംഗ്ഷന്‍ , കൊല്ലപ്പള്ളി പുളിച്ചമാക്കല്‍ കോളനി, പാമ്ബൂരാം പാറ, നെല്ലാ നിക്കാട്ടുപാറ എസ്.സി. കോളനി, ഉറുകുഴി എസ്.സി. കോളനി, വേര നാല്‍ കവല, കൊടൂര്‍ക്കുന്ന്‌എസ് .സി. കോളനി, ഇടപ്പാടി പള്ളി ജംഗ്ഷന്‍, എലിവാലി കുരിശുപള്ളിക്കവല , പുന്ന ത്താനം കോളനി, അമ്ബലത്തറ കോളനി, പുത്തന്‍ ശബരിമല കോളനി, ചൂണ്ടച്ചേരി എസ് .സി . കോളനി , പതിക്കല്‍ കോളനി, പ്ലാക്ക ത്തൊട്ടി സങ്കേതം, രാജീവ് നഗര്‍ കോളനി , ഭരണങ്ങാനം സെന്‍ട്രല്‍ ജംഗ്ഷന്‍ , പറത്താനത്ത് ചേരിക്കല്‍ സങ്കേതം, പിഴക് പാലം എന്നിവിടങ്ങളിലാണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.

Leave A Reply
error: Content is protected !!