മധ്യപ്രദേശിൽ പട്ടത്തിന്‍റെ നൂൽ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം

മധ്യപ്രദേശിൽ പട്ടത്തിന്‍റെ നൂൽ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം

മധ്യപ്രദേശിൽ പട്ടത്തിന്‍റെ നൂൽ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം. ഉജ്ജെയ്നിൽ ശനിയാഴ്ചയാണ് സംഭവം. 20കാരി സുഹൃത്തിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ പട്ടത്തിന്‍റെ നൂൽ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു.

മാധവ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു മേൽപാലത്തിനു സമീപത്തുവെച്ചാണ് പട്ടത്തിന്‍റെ നൂൽ യുവതിയുടെ കഴുത്തിൽ കുരുങ്ങിയതെന്ന് അഡീഷണൽ എസ്.പി രവീന്ദ്ര വർമ പറഞ്ഞു. ശ്വാസനാളി മുറിഞ്ഞ് രക്തം വാർന്നാണ് യുവതി മരിച്ചത്.കേസെടുത്ത പൊലീസ് പട്ടം പറത്തിയവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി.

Leave A Reply
error: Content is protected !!