കോഴിക്കോട്‌ ബൈപ്പാസിലെ വാഹനാപകടംകാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കോഴിക്കോട്‌ ബൈപ്പാസിലെ വാഹനാപകടംകാട്ടുപന്നിയെ വെടിവെച്ചുകൊന്നു

ദേശീയപാത തൊണ്ടയാട് ബൈപ്പാസിൽ സൈബർപാർക്കിനു സമീപം വ്യാഴാഴ്ച ഒരാളുടെ മരണത്തിനു വഴിവെച്ച അപകടത്തിനുകാരണമായ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. വ്യാഴാഴ്ച പുലർച്ചെ 4.45 മണിയോടെയാണ് ബൈപ്പാസിൽ പിക്കപ്പ് വാനിന് കുറുകെ കാട്ടുപന്നി ചാടിയത്. നിയന്ത്രണംവിട്ട പിക്കപ്പ് വാൻ എതിരേവന്ന വാനിലടിച്ച് യാത്രക്കാരനായ ചേളന്നൂർ ഇരുവള്ളൂർ ചിറ്റടിമുക്ക് ചിറ്റടി പുറായിൽ സിദ്ദീഖ് (38) മരിച്ചിരുന്നു. വാനിലുണ്ടായിരുന്ന മറ്റു മൂന്നുപേർക്കും പരിക്കേറ്റു.

അപകടത്തെത്തുടർന്ന് വനം ഉദ്യോഗസ്ഥർ വ്യാഴാഴ്ച സമീപപ്രദേശങ്ങളിൽ തിരച്ചിൽനടത്തിയെങ്കിലും കാട്ടുപന്നിയെ കണ്ടത്താനായിരുന്നില്ല. ഇതിനിടെയാണ് വെള്ളിയാഴ്ച രാവിലെ നാട്ടുകാർ പന്നിയെ കണ്ടത്. ഈ ഭാഗം പൂർണമായും കാടുമൂടിക്കിടക്കുകയാണ്. വിവരമറിഞ്ഞതിനെത്തുടർന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അജികുമാർ, ഫോറസ്റ്റ് സെക്‌ഷൻ ഓഫീസർ വബീഷ്, ഡി.എഫ്.ഒ. ദേവാനന്ദ്‌ തുടങ്ങിയവരുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തി. ഇവർ നിർദേശിച്ചപ്രകാരം ലൈസൻസുള്ള വേട്ടക്കാരൻ മുക്കം സ്വദേശി സി.എം. ബാലൻ സ്ഥലത്തെത്തി. ഇദ്ദേഹം കാട്ടുപൊന്തയിലേക്കിറങ്ങി പന്നിയെ വെടിവെക്കുകയായിരുന്നു.

Leave A Reply
error: Content is protected !!