യു.എ.ഇയില്‍ പുതിയ കൊവിഡ് കേസുകള്‍ 3100 കടന്നു

യു.എ.ഇയില്‍ പുതിയ കൊവിഡ് കേസുകള്‍ 3100 കടന്നു

യു.എ.ഇയില്‍ പുതിയ കൊവിഡ് കേസുകള്‍ 3100 കടന്നു. ഇന്ന് 3,116 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1182 പേരാണ് രോഗമുക്തരായത്
രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,10,949 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,02,181 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Leave A Reply
error: Content is protected !!