എരുമേലിയില്‍ പുണ്യം പൂങ്കാവനം ദിനം ആഘോഷിച്ചു

എരുമേലിയില്‍ പുണ്യം പൂങ്കാവനം ദിനം ആഘോഷിച്ചു

എരുമേലി: എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച്‌ ശുചീകരണ ബോധവത്ക്കരണ പരിപാടിയുടെ സമാപനം കുറിച്ച്‌ കൊണ്ട് പുണ്യം പൂങ്കാവനം ദിനം ആഘോഷിച്ചു.എരുമേലി അസംപ്ഷന്‍ ഫെറോന പള്ളി പാരീസ് ഹാളില്‍ നടന്ന പരിപാടി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി, എന്‍. ബാബുക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു.

പരിപാടിയില്‍ പുണ്യം പൂങ്കാവനം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച വിവിധ സന്നദ്ധ സംഘടനകള്‍, സ്കൂള്‍, കോളേജുകള്‍, അയ്യപ്പഭക്ത സംഘടനകള്‍, വ്യാപാരികള്‍, ദേവസ്വം ബോര്‍ഡ് , ജമാത്ത് , ജനപ്രതിനിധികള്‍, എരുമേലി മീഡിയ സെന്റര്‍ , വിശുദ്ധിസേന, റസിഡന്‍സികള്‍ തുടങ്ങിയ സംഘടന പ്രതിനിധികളെ ആദരിച്ചു.

Leave A Reply
error: Content is protected !!