കെഎസ്‌ആര്‍ടിസി ബസ് ടെര്‍മിനല്‍ നിര്‍മാണം നീളുന്നു

കെഎസ്‌ആര്‍ടിസി ബസ് ടെര്‍മിനല്‍ നിര്‍മാണം നീളുന്നു

മലപ്പുറം :  കെഎസ്‌ആര്‍ടിസി ബസ് ടെര്‍മിനല്‍ നിര്‍മാണം  നീളുന്നു. ഒന്നരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് 2016 ല്‍ തറക്കല്ലിട്ട പദ്ധതിയിലാണ് മെല്ലെപ്പോക്ക്.

സര്‍ക്കാരിന്റെ അവഗണനയാണ് നിര്‍മാണം നീളുന്നതിന് കാരണമെന്നാണ് എംഎല്‍എ പി ഉബൈദുളള യുടെ വിശദീകരണം.

 

മലപ്പുറം ജില്ലാ ആസ്ഥാനത്തെ കെഎസ്‌ആര്‍ടിസി ബസ് ടെര്‍മിനല്‍ പുതുവര്‍ഷ സമ്മാനമായി 2022 ജനുവരി ആദ്യം ഉദ്ഘാടനമെന്നായിരുന്നു ഗതാഗതമന്ത്രിയുടെ ഏറ്റവുമൊടുവിലത്തെ പ്രഖ്യാപനം. എന്നാല്‍ ഇപ്പോഴും കെട്ടിടത്തിന്റെ 70 ശതമാനം പണി മാത്രമാണ് പൂര്‍ത്തിയായത്.

 

7 കോടിയിലധികം രൂപ ചെലവഴിച്ചാണ് ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലെക്സിന്റെ ഇതുവരെയുള്ള നിര്‍മാണം. പൂര്‍ത്തിയാക്കാന്‍ ഇനിയും 3 കോടി രൂപ കൂടി വേണമെന്നാണ് വിലയിരുത്തല്‍. നിര്‍മാണം വേഗത്തിലാക്കുമെന്നു ഗതാഗത മന്ത്രിയുടെ പലഘട്ടത്തിലുള്ള ഉറപ്പുകള്‍ വെറും വാക്കാകുകയാണെന്നാണ് പി ഉബൈദുളള പറയുന്നത്.

 

കെട്ടിടത്തില്‍ ടൈല്‍ വിരിക്കുന്നതടക്കമുള്ള പ്രവര്‍ത്തികളാണ് ബാക്കിയുള്ളത്. പഴയ കെട്ടിടങ്ങള്‍ പൂര്‍ണ്ണമായി പൊളിച്ചു നീക്കി യാര്‍ഡുമൊരുക്കണം.‍ ഇതെല്ലം കഴിഞ്ഞ് എപ്പോള്‍ പൊതുജനങ്ങളിലേക്കെത്തുമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാന്‍ എംഎല്‍എക്കുമാകുന്നില്ല.

 

എന്ന് പൂര്‍ത്തിയാകുമെന്നറിയാത്ത ഷോപ്പിംങ് കോംപ്ലക്‌സിലെ മുറികള്‍ക്ക് ഇനിയും ആവശ്യക്കാരായിട്ടില്ല. സര്‍ക്കാരിന്റെ സവിശേഷ ശ്രദ്ധ മലപ്പുറത്തെ കെഎസ്‌ആര്‍ടിസി ടെര്‍മിനലിലുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

Leave A Reply
error: Content is protected !!