ജനാഭിമുഖ കുര്‍ബാനയ്ക്കായി സംസാരിച്ചവരെ അടിച്ചമര്‍ത്തുന്നുവെന്ന് ആരോപണം; സിനഡിനെതിരെ വൈദികര്‍

ജനാഭിമുഖ കുര്‍ബാനയ്ക്കായി സംസാരിച്ചവരെ അടിച്ചമര്‍ത്തുന്നുവെന്ന് ആരോപണം; സിനഡിനെതിരെ വൈദികര്‍

കുര്‍ബാന ഏകീകരണത്തെച്ചൊല്ലി സിറോ മലബാര്‍ സഭയ്ക്കുള്ളില്‍ വീണ്ടും ഭിന്നത. ജനാഭിമുഖ കുര്‍ബാനയ്ക്കായി സംസാരിച്ചവരെ സിനഡില്‍ അടിച്ചമര്‍ത്തിയെന്ന ആരോപണമുയര്‍ത്തി വൈദികര്‍ രംഗത്തെത്തിയതാണ് ഭിന്നത രൂക്ഷമാക്കിയത്.കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട ഭിന്നതയെത്തുടര്‍ന്ന് മാര്‍പ്പാപ്പയ്ക്ക് കത്തയച്ചതിനെപ്പോലും സിനഡ് കുറ്റപ്പെടുത്തിയെന്നാണ് വൈദികരുടെ പരാതി.

ചിലരുടെ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി എറണാകുളം- അങ്കമാലി അതിരൂപതയെ അടിച്ചമര്‍ത്തുകയാണെന്നാണ് വൈദികരുടെ ആരോപണം.എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരുമെന്നും വൈദികര്‍ കൂട്ടിച്ചേര്‍ത്തു.

Leave A Reply
error: Content is protected !!