കോവിഡ് നിയമ ലംഘനം; ഖത്തറിൽ 1749 പേര്‍ക്കെതിരെ നടപടി

കോവിഡ് നിയമ ലംഘനം; ഖത്തറിൽ 1749 പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ് പ്രതിരോധത്തിനെതിരായ സുരക്ഷ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനയില്‍ 1749 പേര്‍ക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

ഇതില്‍ 898 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക്ക് ധരിക്കാത്തതിനും 831 പേര്‍ക്കെതിരെ ശാരീരിക അകലം പാലിക്കാത്തതിനും 20 പേര്‍ക്കെതിരെ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിനുമാണ് നടപടി സ്വീകരിച്ചത്. ഇവരെ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

Leave A Reply
error: Content is protected !!