നിർത്തിയിട്ടിരുന്ന സ്വകാര്യബസിന്റെ ചില്ലെറിഞ്ഞു തകർത്തു

നിർത്തിയിട്ടിരുന്ന സ്വകാര്യബസിന്റെ ചില്ലെറിഞ്ഞു തകർത്തു

ഓട്ടം കഴിഞ്ഞ് കൊടുങ്ങൂരിലെ പമ്പിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ ചില്ലെറിഞ്ഞു തകർത്തു. കോട്ടയം-റാന്നി റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് ജൂഡ് ബസിന്റെ ചില്ലാണ് തകർത്തത്. വെള്ളിയാഴ്ച രാവിലെ ജീവനക്കാരെത്തിയപ്പോളാണ് ബസിന്റെ മുൻവശത്തെ ചില്ല് എറിഞ്ഞു തകർത്ത നിലയിൽ കണ്ടെത്തിയത്.

തുടർന്ന് ബസുടമ പള്ളിക്കത്തോട് പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കല്ലെറിഞ്ഞ ആളെ പോലീസ് പിടികൂടി. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

Leave A Reply
error: Content is protected !!