അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ചരിത്ര പ്രസിദ്ധമായ പന്ത്രണ്ട് കളഭമഹോത്സവത്തിന് ഇന്നു തുടക്കമാകുന്നു

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ചരിത്ര പ്രസിദ്ധമായ പന്ത്രണ്ട് കളഭമഹോത്സവത്തിന് ഇന്നു തുടക്കമാകുന്നു

അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ചരിത്ര പ്രസിദ്ധമായ പന്ത്രണ്ട് കളഭമഹോത്സവത്തിന് ഇന്നു തുടക്കമാകുന്നു.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് കളഭ മഹോത്സവം സംഘടിപ്പിക്കുകയെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് മധു പി. ദേവസ്വം പറമ്ബ്,സെക്രട്ടറി ജി.ഉണ്ണികൃഷ്ണന്‍ അനുഗ്രഹ എന്നിവര്‍ പറഞ്ഞു.

 

ക്ഷേത്ര കവാടത്തില്‍ ശരീരോഷ്മാവ് പരിശോധിച്ച ശേഷമേ ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കൂ. 60 വയസിന് മുകളില്‍ പ്രായമുള്ളവരും ജീവിത ശൈലീ രോഗങ്ങളുള്ളവരും നിര്‍ബന്ധമായും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൈയിലോ മൊബൈല്‍ ഫോണിലോ കരുതണം.

 

10 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, എന്നിവര്‍ പരമാവധി ക്ഷേത്ര ദര്‍ശനം ഒഴിവാക്കണം. മതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിക്കുന്ന ഭക്തര്‍ നിശ്ചിത സമയത്തിന് ശേഷം പുറത്തു പോകണം. വീടുകളില്‍ കൊവിഡ് പോസിറ്റിവായവര്‍ ഉള്ളവരും പ്രൈമറി കോണ്‍ട്രാക്‌ട് ഉള്ളവരും ക്ഷേത്ര ദര്‍ശനത്തിനെത്തരുത്. കോവിഡ് ആശങ്കയുളളതിനാല്‍ അന്നദാനത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

 

ഭക്തര്‍ക്ക് കണ്ടെയ്‌നറുകളില്‍ ഭക്ഷണം നല്‍കുമെന്നും ക്ഷേത്രത്തിലിരുത്തി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. ആരോഗ്യ വകുപ്പും പോലീസും നല്‍കുന്ന നിര്‍ദേശങ്ങള്‍ ഭക്തര്‍ കര്‍ശനമായി പാലിക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply
error: Content is protected !!