ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4007 പേര്‍ക്ക് കൂടി കൊവിഡ്

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4007 പേര്‍ക്ക് കൂടി കൊവിഡ്

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4007 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3394 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരില്‍ 613 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്.
രാജ്യത്ത് ഇന്ന് ഒരു കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 624 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2018 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 25,5431 ആയി. രാജ്യത്ത് നിലവില്‍ 39,166 രോഗികളാണ് ചികിത്സയിലുള്ളത്.
Leave A Reply
error: Content is protected !!