അ​ര്‍​ധ​രാ​ത്രി ദ​മ്ബ​തി​ക​ളെ​യും മ​ക​നെ​യും വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച അ​ഞ്ചം​ഗ സം​ഘ​ത്തെ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു.

അ​ര്‍​ധ​രാ​ത്രി ദ​മ്ബ​തി​ക​ളെ​യും മ​ക​നെ​യും വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച അ​ഞ്ചം​ഗ സം​ഘ​ത്തെ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു.

കൊല്ലം :​  അ​ര്‍​ധ​രാ​ത്രി ദ​മ്ബ​തി​ക​ളെ​യും മ​ക​നെ​യും വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച അ​ഞ്ചം​ഗ സം​ഘ​ത്തെ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു.

തൃ​ക്കോ​വി​ല്‍​വ​ട്ടം ചെ​റി​യേ​ല താ​ഴ​മ്ബ​ണ സ്വ​ദേ​ശി​ക​ളാ​യ സ​ര്‍​വി​സ്​ സെ​ന്‍റ​റി​ന് വ​ട​ക്കു​വ​ശം ഉ​ഷാ ഭ​വ​നം വീ​ട്ടി​ല്‍ എം. ​രാ​ജ​ന്‍ (55), ഇ​യാ​ളു​ടെ മ​ക​ന്‍ രാ​ഹു​ല്‍​രാ​ജ് (25), സ​ഹോ​ദ​ര​ന്‍ ശ്യാം ​രാ​ജ് (26), സ​ന​ല്‍ നി​വാ​സി​ല്‍ ആ​ര്‍. സ​ന​ല്‍ (38), മാ​വ​ച്ചം​കാ​വ് അ​മ്ബ​ല​ത്തി​ന് സ​മീ​പം സു​കേ​ശ് ഭ​വ​നം വീ​ട്ടി​ല്‍ എ​സ്. സു​മേ​ഷ് (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

 

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 ന് ​ആ​ക്ര​മി​ക്ക​പ്പെ​ട്ട സു​രേ​ന്ദ്ര​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന മ​നോ​ജ് എ​ന്ന​യാ​ളെ സം​ഘം ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. മ​നോ​ജ് വീ​ട്ടി​ല്‍ ജോ​ലി​ക്ക് വ​ന്ന​താ​ണെ​ന്നും ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്നും പ​റ​ഞ്ഞ് ഇ​വ​രെ ത​ട​യാ​ന്‍ ശ്ര​മി​ച്ച സു​രേ​ന്ദ്ര​ന്‍റെ മ​ക​ന്‍ സു​ജി​ത്തി​നെ​യും ഇ​വ​ര്‍ ആ​ക്ര​മി​ച്ചു. വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ സു​ജി​ത്തി​ന് പി​ന്നാ​ലെ സു​രേ​ന്ദ്ര​നെ​യും ഭാ​ര്യ​യെ​യും ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തി​ല്‍ സു​രേ​ന്ദ്ര​ന്‍റെ കൈ ​ഒ​ടി​ഞ്ഞു.

കൊ​ട്ടി​യം സ​ബ് ഇ​ന്‍​സ്​​പെ​ക്ട​ര്‍ സു​ജി​ത് ജി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ റെ​നോ​ക്സ്, സു​രേ​ഷ്കു​മാ​ര്‍ എ.​എ​സ്.​ഐ​മാ​രാ​യ ഫി​റോ​സ്​​ഖാ​ന്‍, സു​നി​ല്‍​കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ അ​നൂ​പ്, പ്ര​ശാ​ന്ത്, പ്ര​വീ​ണ്‍​ച​ന്ദ്, പ്ര​മോ​ദ്, ചി​ത്ര​ലേ​ഖ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.

Leave A Reply
error: Content is protected !!