ഡൽഹിയിൽ കൊവിഡ് വ്യാപനം മൂർദ്ധന്യാവസ്ഥലയിലാണെന്ന് ആരോഗ്യമന്ത്രി

ഡൽഹിയിൽ കൊവിഡ് വ്യാപനം മൂർദ്ധന്യാവസ്ഥലയിലാണെന്ന് ആരോഗ്യമന്ത്രി

ഡൽഹിയിൽ കൊവിഡ് വ്യാപനം മൂർദ്ധന്യാവസ്ഥലയിലാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ.വസേന 24,000ത്തിലധികം രോഗികൾ റിപ്പോർട്ട് ചെയ്യുന്ന ഡൽഹിയിൽ കൊറോണ വൈറസ് അതിരൂക്ഷമായി വ്യാപിച്ചുവെന്നാണ് വിലയിരുത്തൽ. രാജ്യതലസ്ഥാനത്ത് വൈറസ് വ്യാപനം മൂന്നാം തരംഗത്തിന്റെ പാരമ്യത്തിലെത്തിയതിനാൽ ഇനി കുറയാൻ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി സത്യേന്ദർ ജെയിൻ സൂചിപ്പിച്ചു. ഇന്ന് മുതൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്ന കൊറോണ രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുമെന്ന സൂചനയും ആരോഗ്യമന്ത്രി നൽകുന്നു.

അതേസമയം കൊറോണ രോഗികൾക്കായി മാറ്റിവെച്ച ആശുപത്രി കിടക്കകൾ ഇപ്പോഴും ശേഷിക്കുകയാണ്. 85% ആശുപത്രി കിടക്കകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. അതിനാൽ ആശുപത്രികളിൽ പ്രതിസന്ധികൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തേക്കാൾ 4,000 രോഗികൾ ഇന്ന് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Leave A Reply
error: Content is protected !!