കേരളത്തിലേക്ക് പാലുമായെത്തിയ ടാങ്കര്‍ ലോറി 20 അടി താഴ്ചയില്‍ മറിഞ്ഞു

കേരളത്തിലേക്ക് പാലുമായെത്തിയ ടാങ്കര്‍ ലോറി 20 അടി താഴ്ചയില്‍ മറിഞ്ഞു

പുനലൂര്‍: തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് പാലുമായെത്തിയ ടാങ്കര്‍ ലോറി 20 അടി താഴ്ചയില്‍ മറിഞ്ഞു. ലോറി ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്നലെ രാവിലെ 8ന് കൊല്ലം-തിരുമഗലം ദേശീയ പാതയില്‍ പുനലൂരിലെ കലയനാടിന് സമീപത്തെ കൊടും വളവിലായിരുന്നു അപകടം. കൊടും വളവില്‍ തിരിയാതെ ലോറി നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലെ റബ്ബര്‍ തോട്ടത്തില്‍ മറിയുകയായിരുന്നു. ഇതിനിടെ ടാങ്കര്‍ ലോറിയില്‍ ചോര്‍ച്ച ഉണ്ടായി സമീപത്തെ തോട് വഴി പാല്‍ ഒഴുകി. കലയനാടിന് സമീപത്തെ അപകട മേഖലയായ കൊടും വളവില്‍ വാഹനങ്ങള്‍ മറിയുന്നത് പതിവായിരിക്കുകയാണ്. തമിഴ്നാട്ടില്‍ നിന്ന് സിമന്റ് കയറ്റിവന്ന ലോറി മറിഞ്ഞത് കഴിഞ്ഞ ആഴ്ചയായിരുന്നു. ലോറി ഡ്രൈവര്‍ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് കൊടും വളവിലെ ക്രാഷ്ബാരിയറുകള്‍ തകര്‍ന്ന് തരിപ്പണമായിട്ടും അവ പുനസ്ഥാപിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

Leave A Reply
error: Content is protected !!