സിൽവർ ലൈനിന്റെ വിശദമായ പദ്ധതി രേഖയിൽ അടിമുടി ദുരൂഹതയെന്ന് അൻവർ സാദത്ത് എംഎൽഎ

സിൽവർ ലൈനിന്റെ വിശദമായ പദ്ധതി രേഖയിൽ അടിമുടി ദുരൂഹതയെന്ന് അൻവർ സാദത്ത് എംഎൽഎ

തിരുവനന്തപുരം: സിൽവർ ലൈനിന്റെ വിശദമായ പദ്ധതി രേഖയിൽ അടിമുടി ദുരൂഹതയെന്ന് അൻവർ സാദത്ത് എംഎൽഎ. ഡിപിആർ തയ്യാറാക്കിയ കമ്പനിയുടെ ആധികാരികതയെക്കുറിച്ച് പോലും സംശയമുണ്ട്. സാമ്പത്തിക നേട്ടം ലക്ഷ്യം വെച്ചുള്ള ഇടതു മുന്നണിയുടെ നീക്കമാണ് സിൽവർലൈൻ. ഇത് വലിയ അഴിമതിക്ക് കളമൊരുക്കും.

പ്രതിദിനം 70000 ത്തിലധികം യാത്രക്കാർ സംവിധാനം ഉപയോഗിക്കുമെന്ന് പറയുന്നത് ഉൾക്കൊള്ളാനാവാത്ത കാര്യമാണ്. ഹൈദരാബാദ്-മുംബൈ അതിവേഗ പാത പോലും ഇത്രയധികം യാത്രക്കാർ ഉണ്ടാകുമെന്ന് അവകാശപ്പെടുന്നില്ല. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്ന ഡിപിആർ ആണിത്. യുഡിഎഫ് ഉന്നയിച്ച ഒരു ചോദ്യത്തിനുമുള്ള ഉത്തരം ഡിപിആറിലില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!