കേരഗ്രാമം പദ്ധതിയുടെ ആനുകൂല്യ വിതരണം ആരംഭിച്ചു

കേരഗ്രാമം പദ്ധതിയുടെ ആനുകൂല്യ വിതരണം ആരംഭിച്ചു

അഞ്ചല്‍: ഏരൂര്‍ ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയുടെ ആനുകൂല്യ വിതരണം ആരംഭിച്ചു. വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജയന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ചിന്നുവിനോദ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷൈന്‍ ബാബു, കൃഷി ഓഫീസര്‍ അഞ്ജന ജെ. മധു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന മുരളി, അജയന്‍, ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മൂന്ന് വര്‍ഷം കൊണ്ട് ഏരൂരിനെ നാളികേര ഉല്പാദനത്തില്‍ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അമ്ബത് ലക്ഷം രൂപ ചെലവഴിച്ച്‌ 250 ഹെക്ടര്‍ സ്ഥലത്ത് നാല്‍പ്പത്തിമൂവായിരം തെങ്ങുകള്‍ക്ക് സംരക്ഷം ഒരുക്കുകയാണ് പദ്ധതി .പദ്ധതിയുടെ ഭാഗമായി കീടനാശിനികള്‍, തെങ്ങിന് തടംതുറക്കല്‍, ഇടവിളകിറ്റ്, തെങ്ങുകയറ്റ യന്ത്രം, ജലസേചന പമ്ബ്, മണ്ണിര കമ്ബോസ്റ്റ് യൂണിറ്റ് തുടങ്ങിയവ കര്‍ഷകര്‍ക്ക് ലഭ്യമാക്കും.

Leave A Reply
error: Content is protected !!