ജമ്മുകശ്മീരിൽ ഐഇഡി ശേഖരം കണ്ടെത്തി

ജമ്മുകശ്മീരിൽ ഐഇഡി ശേഖരം കണ്ടെത്തി

ജമ്മുകശ്മീരിൽ ഐഇഡി ശേഖരം കണ്ടെത്തി.10 കിലോ തൂക്കമുള്ള, മാരക സ്‌ഫോടന ശേഷിയുള്ള ഐഇഡിയാണ് പരിശോധനയിൽ സൈന്യം കണ്ടെത്തിയത്. സിആർപിഎഫ് ഉദ്യോഗസ്ഥരും സൈനികരും ചേർന്ന് ബന്ദിപോരയിൽ പരിശോധന നടത്തുന്നതിനിടെ ആയിരുന്നു സംഭവം.

സൈന്യത്തിന്റെ ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തുകയും നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഐഇഡി നിർവീര്യമാക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഉത്തര കശ്മീരിൽ ഉൾപ്പെടുന്ന ജില്ലയാണ് ഐഇഡി കണ്ടെടുത്ത ബന്ദിപോര.

Leave A Reply
error: Content is protected !!