കരുനാഗപ്പള്ളി നഗരസഭക്ക് മുമ്ബില്‍ യു.ഡി.എഫ് കൂട്ടധര്‍ണ്ണ നടത്തി

കരുനാഗപ്പള്ളി നഗരസഭക്ക് മുമ്ബില്‍ യു.ഡി.എഫ് കൂട്ടധര്‍ണ്ണ നടത്തി

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയുടെ അസംഘടിത തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.സി.രാജന്‍ ആവശ്യപ്പെട്ടു.യു.ഡബ്ല്യു.ഇ.സി കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ കാര്യാലയത്തിന് മുമ്ബില്‍ സംഘടിപ്പിച്ച കൂട്ട ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ബി.മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി സി സെക്രട്ടറിമാരായ ആര്‍. രാജശേഖരന്‍, എല്‍.കെ. ശ്രീദേവി, ബിന്ദു ജയന്‍, ഡി.സി.സി ജില്ലാ വൈസ് പ്രസിഡന്റ് മുനമ്ബത്ത് വഹാബ്, മണ്ഡലം പ്രസിഡന്റമാരായ എന്‍.അജയകുമാര്‍, നീലികുളം സദാനന്ദന്‍, യു.ഡബ്ല്യു.ഇ. സി സംസ്ഥാന ജനറല്‍ സെക്രട്ടറി ബോബന്‍ ജി. നാഥ്, ജില്ല പ്രസിഡന്റ് ബാബുജി പട്ടത്താനം, ജി. കൃഷ്ണപിള്ള, എന്‍. സുബാഷ് ബോസ്, എന്‍. രമണന്‍, പെരുമാനൂര്‍ രാധാകൃഷ്ണന്‍, മുനമ്ബത്ത് ഗഫൂര്‍, സുരേഷ് പനകുളങ്ങര, എം. കെ. വിജയഭാനു, ജോണ്‍സന്‍ കുരുപ്പിളയില്‍, ഫിലിപ്പ് മാത്യു ,മോളി സുരേഷ്, ഇസഹാക്ക്, അദിനാട് മജീദ്, എസ്.കെ.വിനോദ് സുനില്‍കുമാര്‍, നാസര്‍ പുളിക്കല്‍, കെ.മോഹനന്‍, ഗോപകുമാര്‍, അന്‍സര്‍ മലബാര്‍, എ.കെ സലാഹുദ്ദീന്‍, കവീത്തറ മോഹനന്‍, ബി.രാജീവന്‍, അമ്ബിളി ശ്രീകുമാര്‍, സി.വി സന്തോഷ് കുമാര്‍, ദിലീപ് കുമാര്‍, വി.എസ്. രതിദേവി, കെ. സുധാകരന്‍, പി. തമ്ബാന്‍, എന്‍. രാജീവന്‍, ബി. മായദേവി, ഗീത എന്നിവര്‍ സംസാരിച്ചു.

Leave A Reply
error: Content is protected !!