ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

പോരുവഴി : അമ്ബലത്തുംഭാഗം പി.കെ. രാഘവന്‍ ലൈബ്രറി ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.ഓണവിള യു.പി.എസില്‍ ജില്ലാ പഞ്ചായത്ത് അംഗം പി.ശ്യാമളയമ്മ ഉദ്ഘാടനം ചെയ്തു.എം.വി.രാജ്മോഹന്‍ അദ്ധ്യക്ഷത വഹിച്ചു .

പ്രഥമദ്ധ്യാപിക ആര്‍.ജയലക്ഷ്മി സ്വാഗതം പറഞ്ഞു. താലൂക്ക് എക്സി അംഗം മനു വി. കുറുപ്പ്, പി.ടി.എ പ്രസിഡന്റ് ബി.സുശീല, സ്റ്റാഫ് സെക്രട്ടറി ആര്‍.സിന്ധു എന്നിവര്‍ സംസാരിച്ചു. വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ എ. ഷീബ ക്ലാസ് നയിച്ചു. ലൈബ്രേറിയന്‍ ജയപ്രകാശ് നന്ദി പറഞ്ഞു.

Leave A Reply
error: Content is protected !!