പട്ടിമറ്റം സ്വർണക്കാട്ട് ക്ഷേത്രത്തിലെ മോഷണം: അന്വേഷണം വ്യാപിപ്പിച്ചു

പട്ടിമറ്റം സ്വർണക്കാട്ട് ക്ഷേത്രത്തിലെ മോഷണം: അന്വേഷണം വ്യാപിപ്പിച്ചു

 

പട്ടിമറ്റം കൈതക്കാട് സ്വർണക്കാട്ട്കാവ് ഭദ്രകാളി ക്ഷേത്രത്തിലുണ്ടായ മോഷണം അന്വേഷിക്കാൻ വിദഗ്ധ സംഘം ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ, ഫൊറൻസിക് സംഘം എന്നിവരാണ് പരിശോധന നടത്തിയത്. തിരുവാഭരണമടക്കം രണ്ടു ലക്ഷത്തോളം രൂപയുടെ ക്ഷേത്രമുതൽ കളവ് പോയിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.

അടുത്തയിടെ പുനർനിർമിച്ച ക്ഷേത്രത്തിൽ മാസപൂജ മാത്രമാണുള്ളത്‌. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി നട തുറന്ന് പൂജ നടന്നത്. വ്യാഴാഴ്ച വൈകീട്ട് വിളക്ക് തെളിയിക്കാനെത്തിയവരാണ് മോഷണവിവരം അറിയുന്നത്.

Leave A Reply
error: Content is protected !!