വണ്ടിത്താവളം വേമ്ബ്രയില് ജനവാസ മേഖലയില് കാട്ടുപോത്തിറങ്ങി

വണ്ടിത്താവളം വേമ്ബ്രയില് ജനവാസ മേഖലയില് കാട്ടുപോത്തിറങ്ങി

ചിറ്റൂര്: വണ്ടിത്താവളം വേമ്ബ്രയില് ജനവാസ മേഖലയില് കാട്ടുപോത്തിറങ്ങി. വിളയേടി പാട്ടികുളം വേമ്ബ്രയ്ക്ക് സമീപത്തെ ജനവാസമേഖലയിലാണ് കാട്ടുപോത്തിറങ്ങിയത്.

തുടക്കത്തില് കൗതുക കാഴ്ചയാണെങ്കിലും വലിയ ഭീതിയിലാണ് പ്രദേശവാസികള്.

 

രാവിലെ 5.30 യോടെ വേമ്ബ്ര മലമുകളിലുള്ള നൂറുദ്ദീന്റെ വീട്ടിലാണ് ആദ്യം കാട്ടുപോത്തിന് കണ്ടത്. ഞയറാഴ്ച അറുക്കാനായി കൊണ്ടുവന്ന പോത്താണെന്നാണ് ആദ്യം കരുതിയത്. പിന്നീട് കച്ചവടക്കാരെ വിളിച്ചപ്പോഴാണ് കാട്ടുപോത്താണെന്ന് തിരിച്ചറിഞ്ഞത്.

കാടുമായി യാതൊരു ബന്ധവുമില്ലാത്ത പ്രദേശത്ത് വന്യ മൃഗങ്ങള് എത്തിപ്പെട്ടത് എങ്ങനെയെന്ന കാര്യത്തില് യാതൊരു വിവരവുമില്ല. പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര് സ്ഥലത്തെത്തിയിട്ടുണ്ട്.

Leave A Reply
error: Content is protected !!