അര്‍ദ്ധരാത്രി ദമ്ബതികളേയും മകനെയും വീട്ടില്‍ കയറി ആക്രമിച്ച സംഘം പിടിയിൽ

അര്‍ദ്ധരാത്രി ദമ്ബതികളേയും മകനെയും വീട്ടില്‍ കയറി ആക്രമിച്ച സംഘം പിടിയിൽ

കൊല്ലം: അര്‍ദ്ധരാത്രി ദമ്ബതികളേയും മകനെയും വീട്ടില്‍ കയറി ആക്രമിച്ച അഞ്ചംഗ സംഘം പിടിയിൽ.
തൃക്കോവില്‍വട്ടം ചെറിയേല താഴമ്ബണ സ്വദേശികളായ സര്‍വ്വീസ് സെന്ററിന് വടക്ക് വശം ഉഷാ ഭവനം വീട്ടില്‍ രാജന്‍ (55), മകന്‍ രാഹുല്‍രാജ് (25), സഹോദരന്‍ ശ്യാം രാജ് (26), സനല്‍ നിവാസില്‍ സനല്‍ (38), മാവച്ചംക്കാവ് അമ്ബലത്തിന് സമീപം സുകേശ് ഭവനില്‍ സുമേഷ് (26) എന്നിവരാണ് അറസ്റ്റിലായത്.

ആക്രമിക്കപ്പെട്ട സുരേന്ദ്രന്റെ വീട്ടുമുറ്റത്ത് നിന്ന മനോജ് എന്നയാളെ സംഘം ഉപദ്രവിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30നാണ് സംഭവം.മനോജ് വീട്ടില്‍ ജോലിക്ക് വന്നതാണെന്നും ഉപദ്രവിക്കരുതെന്നും പറഞ്ഞു. സംഘത്തെ തടയാന്‍ ശ്രമിച്ച സുരേന്ദ്രന്റെ മകന്‍ സുജിത്തിനെയും ആക്രമിച്ചു. വീട്ടിലേക്ക് ഓടിക്കയറിയ സുജിത്തിന് പിന്നാലെ ചെന്ന് ആക്രമിക്കുന്നത് കണ്ട് തടസം പിടിച്ച സുരേന്ദ്രനേയും ഭാര്യയേയും ഇവര്‍ ആക്രമിച്ചു. സംഭവത്തില്‍ സുരേന്ദ്രന്റെ കൈയി​ലെ അസ്ഥിക്ക് ഒടിവുണ്ടായി.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇവര്‍ മുട്ടക്കാവിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കൊട്ടിയം എസ്.ഐ സുജിത് ജി​.നായരുടെ നേതൃത്വത്തില്‍ എസ്.ഐമാരായ റെനോക്‌സ്, സുരേഷ്‌കുമാര്‍ എ.എസ്.ഐ മാരായ ഫിറോസ്ഖാന്‍, സുനില്‍കുമാര്‍, സി.പി.ഒ മാരായ അനൂപ്, പ്രശാന്ത്, പ്രവീണ്‍ചന്ദ്, പ്രമോദ്, ചിത്രലേഖ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

Leave A Reply
error: Content is protected !!