തെരഞ്ഞെടുപ്പ്; പഞ്ചാബിലെ കോൺഗ്രസ് പട്ടിക പ്രഖ്യാപിച്ചു

തെരഞ്ഞെടുപ്പ്; പഞ്ചാബിലെ കോൺഗ്രസ് പട്ടിക പ്രഖ്യാപിച്ചു

പഞ്ചാബിലെ കോൺഗ്രസ് പട്ടിക പ്രഖ്യാപിച്ചു.എണ്‍പത്തിയാറ് സ്ഥാനാർത്ഥികളുടെ പട്ടികയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത് . സിദ്ദുവിന്‍റെയും മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെയും പേരുകൾ ഉൾപ്പെടുത്തിയാണ് ആദ്യഘട്ട പട്ടിക കോൺഗ്രസ് പുറത്തിറിക്കിയത്.

മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി ചാംകൗർ സാഹിബിലാണ് ജനവിധി തേടുന്നത്. അമൃത്സർ ഈസ്റ്റ് മണ്ഡലത്തിൽ നിന്നാണ് നവ്ജോത് സിംഗ് സിദ്ദു മത്സരിക്കുന്നത്ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ രൺധാവ ധേര ബാബ നാനക് മണ്ഡലത്തിൽനിന്നാവും മത്സരിക്കുക. അമൃത്സർ സെൻട്രലിൽ നിന്ന് ഓം പ്രകാശ് സോണിയും മത്സരിക്കും.നടൻ സോനു സൂദിന്‍റെ സഹോദരി മാളവിക മോഘയിൽ മത്സരിക്കും. അടുത്ത മാസം 14 നാണ് പഞ്ചാബിലെ വോട്ടെടുപ്പ്. 117 മണ്ഡലങ്ങളിലേക്കാണ് മത്സരം.

Leave A Reply
error: Content is protected !!