ഹ്രസ്വചിത്ര നിര്‍മ്മാണ മത്സര വിജയികള്‍ക്കുള്ള ഉപഹാരം നല്കി

ഹ്രസ്വചിത്ര നിര്‍മ്മാണ മത്സര വിജയികള്‍ക്കുള്ള ഉപഹാരം നല്കി

ഇടുക്കി : ജില്ലാ വനിതാശിശു വികസന ഓഫീസും മഹിള ശക്തി കേന്ദ്രയും സംയുക്തമായി “യൂത്ത് എഗെയ്‌നസ്റ്റ് ഡൗറി കാമ്ബയിന്‍ 2021 “ന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സ്ത്രീധന നിരോധനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഹ്രസ്വ ചിത്ര നിര്‍മാണ മത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു . ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉപഹാരം നല്കി.പുളിയന്‍മല ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ‘നീ എന്‍ ധനം ‘ എന്ന ഹ്രസ്വചിത്രത്തിന് ഒന്നാം സ്ഥാനം ലഭിച്ചു .

പെരുവന്താനം സെന്റ് ആന്റണിസ് കോളേജ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ‘ജാന്‍വി ദി ഗേള്‍ വിത്ത് സ്‌ട്രെങ്ത്’ എന്ന ഹ്രസ്വചിത്രം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കളക്ടറുടെ ചേംബറില്‍ നടന്ന സമ്മാനദാന ചടങ്ങില്‍ ജില്ലാ വനിതാശിശു വികസന ഓഫീസര്‍ ഗീതകുമാരി, ജൂനിയര്‍ സൂപ്രണ്ട് എല്‍. ജലജ, മഹിളാശക്തി കേന്ദ്ര വുമണ്‍ വെല്‍ഫയര്‍ ഓഫീസര്‍ സൂര്യ പി എസ്, ജില്ലാ കോര്‍ഡിനേറ്റര്‍ അശ്വതി പി യു എന്നിവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!