തെരഞ്ഞെടുപ്പ്; അഞ്ച് സംസ്ഥാനങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ റാലികൾക്കുള്ള നിരോധനം ജനുവരി 22 വ​രെ തുടരും

തെരഞ്ഞെടുപ്പ്; അഞ്ച് സംസ്ഥാനങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ റാലികൾക്കുള്ള നിരോധനം ജനുവരി 22 വ​രെ തുടരും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ റാലികൾക്കുള്ള നിരോധനം ജനുവരി 22 വ​രെ തുടരും. 300 ആളുകളേ വരെ പ​ങ്കെടുപ്പിച്ച് ഇൻഡോർ വേദികളിൽ യോഗങ്ങൾ സംഘടിപ്പിക്കാൻ. ആളുക​ളുടെ എണ്ണം യോഗങ്ങൾ സംഘടിപ്പിക്കുന്ന ഹാളിന്റെ ആകെ ശേഷിയുടെ അമ്പത് ശതമാനത്തിൽ കൂടരുതെന്നും നിർദേശമുണ്ട്.

ആളുകളുടെ എണ്ണം സംബന്ധിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും തീരുമാനമെടുക്കാം. ഇന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി, സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ, ആരോഗ്യസെ​ക്രട്ടറിമാർ എന്നിവരുമായി തെരഞ്ഞെുപ്പ് കമ്മീഷൻ നടത്തിയ യോഗത്തിനൊടുവിലാണ് നിർണായക തീരുമാനമുണ്ടായത്.

Leave A Reply
error: Content is protected !!